പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആരെന്ന് ഇന്നറിയാം, പ്രതീക്ഷയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആരെന്ന് ഇന്നറിയാം, പ്രതീക്ഷയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആര് കിരീടം നേടും എന്ന് ഉറപ്പാകും. ഇന്ന് അവസാന മാച്ച് ഡേയ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലുമാണ് വ്യത്യസ്ത മത്സരങ്ങളില്‍ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്നത്. ഇപ്പോള്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും ആഴ്‌സണല്‍ രണ്ടാമതും ആണുള്ളത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രമാണ് ഇപ്പോള്‍ കിരീട പ്രതീക്ഷയുള്ളത്.

 

കിരീട പ്രതീക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണെന്ന് തന്നെ പറയാം. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 37 മത്സരങ്ങളില്‍ നിന്ന് 88 പോയിന്റും ആഴ്‌സണലിന് 86 പോയിന്റുമാണ് ഉള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് വെസ്റ്റ് ഹാമിനെയും. ആഴ്‌സണല്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെച്ച് എവര്‍ട്ടണെയും നേരിടുന്നു.

ഹോം മത്സരം ആയതുകൊണ്ട് ഇരുവരും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരുവരും വിജയിക്കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്മാരായി മാറും. മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാല്‍ മാത്രമേ ആഴ്‌സണലിന് പ്രതീക്ഷയുള്ളൂ. മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ആഴ്‌സണല്‍ വിജയിക്കുകയും ചെയ്താല്‍ കിരീടം ആഴ്‌സണലിന് നേടാന്‍ ആകും.

മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുകയും ആഴ്‌സണല്‍ വിജയിക്കുകയും ചെയ്താല്‍ ആഴ്‌സണലിന് 89 പോയിന്റും മാഞ്ചസ്റ്റര്‍ സിറ്റിക്ക് 88 പോയിന്റും ആകും ഉണ്ടാവുക. അപ്പോള്‍ അവര്‍ ചാമ്പ്യന്മാര്‍ ആകും. മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങുകയും ആഴ്‌സണല്‍ വിജയിക്കുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും 89 പോയിന്റ് ആകും. അപ്പോഴും ആഴ്‌സണലിന് ആണ് കിരീടം ലഭിക്കുക. കാരണം മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ ഗോള്‍ ഡിഫറന്‍സ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആണ് ഉള്ളത്. അവര്‍ക്ക് പ്ലസ് 61 ആണ് ഗോള്‍ ഡിഫറന്‍സ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്ലസ് 60 ആണ് ഗോള്‍ ഡിഫറന്‍സ്.

 

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആരെന്ന് ഇന്നറിയാം, പ്രതീക്ഷയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും

Share

Leave a Reply

Your email address will not be published. Required fields are marked *