ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

കോഴിക്കോട്: ഓള്‍ കേരള ഫിഷ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.എളമരം കരീം എം പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അസോസിയേഷന്‍ പ്രസിഡണ്ട് സി എം ഷാഫി അധ്യക്ഷത വഹിച്ചു. 300 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മെയ് 30 മുതല്‍ മത്സ്യ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും മിക്‌സ് ബോക്‌സില്‍ മത്സ്യവില്പന അനുവദിക്കുന്നത് സംഘടന തടയുമെന്നും, കളവ് പോയ ബോക്‌സ് തിരികെ ലഭിക്കുവാനും മിക്‌സ് ബോക്‌സില്‍ മത്സ്യവ്യാപരം തടയുന്നതിനും പോലീസില്‍ പരാതി കൊടുക്കാനും തീരുമാനിച്ചു.
അനധികൃത മത്സ്യമാര്‍ക്കറ്റുകള്‍ തടയുന്നതിനെ പറ്റിയും, മാര്‍ക്കറ്റുകളുടെ നവീകരണത്തെ പറ്റിയും, ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളുടെ ദോഷവശവും സെക്രട്ടറി വിവരിച്ചു.

അഡ്വ:പി എം നിയാസ് (കെപിസിസി ജനറല്‍ സെക്രട്ടറി ),ഉമ്മര്‍ വോട്ടുമ്മല്‍ (എസ് ടി യു സംസ്ഥാന പ്രസിഡന്റ് ),ഉദയഘോഷ പി പി (സംസ്ഥാന പ്രസിഡന്റ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ),നാസര്‍ പി കെ (എഐടിയുസി ജില്ലാ സെക്രട്ടറി ),പി കെ ബാബു ഹാജി (സംസ്ഥാന സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി ),സൂര്യ അബ്ദുല്‍ ഗഫൂര്‍(വ്യാപാരി വ്യവസായി സമതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നിവര്‍ നിര്‍വഹിച്ചു. ഓള്‍ കര്‍ണാടക ഫിഷ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ അഷ്‌റഫ്, റഹ്‌മാന്‍ എന്‍, കെ ബി സുലി, കെ എന്‍ ഇബുലൈസ് എന്നിവരും പങ്കെടുത്തു.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി വി അനില്‍ സ്വാഗതവും, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എച് റഹീം നന്ദിയും അറിയിച്ചു.

 

 

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *