കോഴിക്കോട്:പ്രസാര്‍ ഭാരതിയും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാറിന്റെ ചട്ടകങ്ങളായി പ്രവര്‍ത്തിക്കുന്ന രീതി മാറ്റണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ അപകടങ്ങളിലേക്ക് നയിക്കും എന്നും ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തെ മുസ്ലിം സമുദായത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും മുസ്ലിം സമുദായം രാജ്യത്തിന്റെ പ്രിയപ്പെട്ട പൗരന്മാരാണെന്നും യോഗം ചൂണ്ടിക്കാട്ടി. മലബാര്‍ മേഖലയിലെ തുടര്‍ വിദ്യാഭ്യാസത്തിനു തടസ്സം നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്തണമെന്നും എസ്എസ്എല്‍സി,പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 20ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.എം വിനയന്‍,അനസ് അത്തോളി,ടി എം സത്യജിത്ത് പണിക്കര്‍, റഫീഖ് പൂക്കാട്,മന്‍സൂര്‍ പാറാടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രസാര്‍ ഭാരതിയുടെ വര്‍ഗീയ വല്‍ക്കരണം അവസാനിപ്പിക്കണം ഫോര്‍വേഡ് ബ്ലോക്ക്