ഇന്നത്തെ ചിന്താവിഷയം – ഇരുട്ടിന്റെയല്ല പ്രകാശത്തിന്റെ ആള്‍ ആകുക

ഇന്നത്തെ ചിന്താവിഷയം – ഇരുട്ടിന്റെയല്ല പ്രകാശത്തിന്റെ ആള്‍ ആകുക

കെ. വിജയന്‍ നായര്‍

ഇരുളും വെളിച്ചവും ഒരു നാണയത്തിന്റെ ഇരുവശമത്രെ. പകലും രാത്രിയും പോലെ. അന്ധകാരവും പ്രകാശവും പോലെ അജ്ഞാനവും ജ്ഞാനവും പോലെ എന്തിന് മരണവും ജനനവും പോലെ മനുഷ്യരെ സ്വാധീനിക്കുന്നു. എന്നാല്‍ സദാ പ്രകാശം പരത്താന്‍ ഒരുവനു കഴിയുക ഏറെ പ്രാധാന്യമേറിയതാണ്. പ്രകാശം സ്‌നേഹമാണ്. വാത്സല്യമാണ്. ത്യാഗമാണ്. ദയയാണ്. കരുണയാണ്. പ്രേമമാണ്. മനുഷ്യത്വമാണ്. ആ പ്രകാശം പരത്തുന്നിടത്ത് ഈശ്വര ചൈതന്യം കാണാനാകും. ഈശ്വ കൃപയില്‍ ജീവിക്കുക മനുഷ്യരെ സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണ്. നന്മയുടെ സ്വാധീനത്തില്‍ മനസ്സും ശരീരവും കഴിയുക ഏറെ അമൂല്യമായിരിക്കും. ദുഷ്ടചിന്തകള്‍ക്കോ ദുഷ്ട പ്രവര്‍ത്തനങ്ങള്‍ക്കാ അവിടെ സ്ഥാനമില്ല. മനസ്സില്‍ അത്തരം മാലിന്യങ്ങള്‍ വന്നു ചേരില്ല . ഒരു നല്ല ഹൃദയത്തിന്റെ ഉടമയ്ക്കു മാത്രം പ്രകാശവാഹകനാകാന്‍ കഴിയൂ. അവന് മാത്രമേ അന്ധകാരത്തെ തുടച്ചു മാറ്റാനാകൂ. തെളിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്റെ ശോഭ പോലെ അത്തരക്കാര്‍ കുടുംബത്തിനും സമൂഹത്തിനും ദേശത്തിനും രാജ്യത്തിനും ചിലപ്പോള്‍ ലോകത്തിനു തന്നെ പ്രകാശമായി മാറുന്ന കാഴ്ച വിസ്മയിപ്പിക്കാറുണ്ട്. അവിടെ സത്യസന്ധതയും നീതിയും പുലര്‍ത്തിയിരിക്കും. സ്വജനപക്ഷപാതമോ സ്വാര്‍ത്ഥതയോ അവരെ തീണ്ടില്ല. സമചിത്തതയോടെയും ശാന്തതയോടെയും സമാധാനത്തോടെയും ഏതു വിഷയങ്ങളേയും നോക്കിക്കാണും. മത്സരിക്കാനോ ലാഭത്തിനു വേണ്ടിയോ തയ്യാറാകില്ല. ഈശ്വരവിശ്വാസവും മാനവ സേവയിലൂടെ ഈശ്വരസേവയും ചെയ്ത് കാലം കഴിക്കുക എന്ന ധര്‍മ്മത്തില്‍ ചരിക്കുന്നവരായിരിക്കും. എന്തുകൊണ്ട് അത്തരക്കാരിലൊരാളായി പ്രകാശ വാഹകനായി നമ്മളോരോരുത്തരും ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു കൂടാ. തയ്യാറെങ്കില്‍ ഈ ഭൂമിയില്‍ തന്നെ നമുക്ക് സ്വര്‍ഗ്ഗം പണിയാനാകും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.

ഫോണ്‍. 9867 24 2601

 

ഇന്നത്തെ ചിന്താവിഷയം – ഇരുട്ടിന്റെയല്ല
പ്രകാശത്തിന്റെ  ആള്‍ ആകുക

Share

Leave a Reply

Your email address will not be published. Required fields are marked *