രാഹുല്‍ ജര്‍മനിയിലെന്ന് പൊലീസ്; അക്കൗണ്ടുകള്‍ മരവിപ്പിച്ചു

രാഹുല്‍ ജര്‍മനിയിലെന്ന് പൊലീസ്; അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പന്തീരാങ്കാവ് :ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയിലേക്ക് എത്തിയെന്ന് പൊലീസ്. പ്രതിയെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ കേരളത്തിലെ അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. വിദേശത്തെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ലുക്ക് ഒട്ട് നോട്ടിസ് പുറത്തിറക്കി. ഗാര്‍ഹിക പീഡനത്തില്‍ പങ്കുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.

വധുവിന്റെ വീട്ടുകാരുടെ ഭീഷണി ഭയന്നാണ് രാജ്യം വിടുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകള്‍ക്ക് രാഹുല്‍ അയച്ച വിഡിയോയില്‍ വ്യക്തമാക്കിയിരുന്നത്. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ബെംഗളൂരുവില്‍ വച്ചാണ് അവസാനമായി പ്രവര്‍ത്തിച്ചത്. പിന്നീട് ഇത് സ്വിച്ച്ഓഫ് ആയി. എന്നാല്‍ മകന്‍ രാജ്യം വിട്ടിട്ടില്ലെന്നും നിലവിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥലത്ത് നിന്നും മാറി നില്‍ക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ അമ്മ ഉഷാകുമാരിയുടെ വാദം.

 

 

 

രാഹുല്‍ ജര്‍മനിയിലെന്ന് പൊലീസ്;
അക്കൗണ്ടുകള്‍ മരവിപ്പിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *