പന്തീരാങ്കാവ്:പറവൂര്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ വിവാഹം ചെയ്യുന്നത്, വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ വീട്ടുകാരുടെ ഒത്താശയോടെ സ്ത്രീധനം കുറഞ്ഞുപോയെന്ന രീതിയില്‍ ഭര്‍ത്യവീട്ടില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമാണ് യുവതി നേരിടേണ്ടി വന്നത്. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ജനകീയ പോലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ പേരിലും കര്‍ശന നടപടി സ്വകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പരിക്കുകളോടുകൂടി യുവതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ വന്നപ്പോള്‍ അപമര്യാദയോടു കൂടിയ പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്,ഇരയുടെ മൊഴിശരിയായ രൂപത്തില്‍ രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായില്ല .
ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന മനോഭാവത്തിലാണ് പോലീസ് പെരുമാറിയത് മുമ്പും സമാനമായ അനുഭവങ്ങള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയവര്‍ക്ക് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പോലീസ് നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം കുറ്റക്കാര്‍ക്കെതിരെ
നടപടി എടുക്കണം:ഡിവൈഎഫ്ഐ