അത്തോളി മെഡിക്കല്‍ കോളേജില്‍ നിന്ന് മിംസിലേക്കെത്താന്‍ കേവലം 200 മീറ്റര്‍ ദൂരം എത്താനുണ്ടായിരുന്നപ്പോഴാണ് സുലോചനക്ക് ജീവന്‍ നഷ്ടപ്പെട്ടത്, കല്ലുത്താന്‍ കടവ് പാലം കയറി, പിന്നീടുള്ള ഇറക്കത്തിലാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയും, ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയും ചെയ്തത്. ഡ്രൈവറുടെ പേരില്‍ അമിത വേഗതക്ക് പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സുലോചനയെ എന്‍എംസിയില്‍ നിന്ന് മിംസിലേക്ക് മാറ്റിയത്. യാത്ര പൂര്‍ത്തിയായിരുന്നെങ്കില്‍ സുലോചനയ്ക്ക് ജീവിതം തിരിച്ചുകിട്ടുമായിരുന്നു. ആംബുലന്‍സ് ഡ്രൈറുടെ അനാസ്ഥയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുലോചനയുടെ ഭര്‍ത്താവും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ഈയൊരു സംഭവം ഒട്ടനവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ആംബുലന്‍സുകളുടെ അപകടങ്ങള്‍ പലപ്പോഴും തുടരുകയാണ്. ആംബുലന്‍സില്‍ കിടക്കുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ് വേഗതയില്‍ ആംബുലന്‍സ് ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ആംബുലന്‍സുകള്‍ക്ക് മറ്റ് വാഹനങ്ങള്‍ വഴിമാറി കൊടുക്കുക പതിവാണ്. എന്നാല്‍ ഈ അപകടം നടക്കുന്ന സമയത്ത് മറ്റ് വാഹനങ്ങളോ മറ്റ് തടസങ്ങളോ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാവുമായിരുന്നില്ല.
ആംബുലന്‍സുകളുടെ വേഗത, അതോടിക്കുന്നവരുടെ ശ്രദ്ധ എന്നിവയെല്ലാം ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ് ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നത്. ഇവിടെ രോഗിയുടെ ജീവന്‍ തന്നെ ഇല്ലാതാക്കുന്നതിന് ആംബുലന്‍സ് ഡ്രൈവറുടെ വേഗത കാരണമായി എന്നാണ് മനസിലാവുന്നത്. രോഗികളെ അശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോകുന്നത് അത്യാവശ്യത്തിനുള്ള മെഡിക്കല്‍ സഹോയത്തോടെയാണ്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജനടക്കം ആംബുലന്‍സിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ വേഗതയെ സംബന്ധിച്ചും ചര്‍ച്ചകള്‍ ആവശ്യമാണ്. സുലോചനയുടെ ദാരുണമായ മരണം ഇതാണ് ഓര്‍മ്മിപ്പിക്കുന്നത്. ജീവനും കൊണ്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഓട്ടം കൂടുതല്‍ ജാഗ്രതയോടെ വേണമെന്ന് ഈ സംഭവം സമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ്.