കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്ഷന് പരിഷ്കരണം നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതില്‍ കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ത്രിവിക്രമന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി
പി .കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ. രാജമാണിക്യം, ഉണ്ണികൃഷ്ണന് കോലേഴി, പി . കെ .രാജന്, ടി.ബാലന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.പുതിയ ജില്ലാ ഭാരവാഹികളായി പി. ത്രിവിക്രമന്‍ നമ്പൂതിരി (പ്രസിഡണ്ട്), സി.പി.സദാനന്ദന് ( വൈസ് പ്രസിഡണ്ട്) ഉണ്ണികൃഷ്ണന് കോലേഴി (സിക്രട്ട രി) പി .രവീന്ദ്രന് (ജോയിന്‍ സിക്രട്ടറി ) പി. അരവിന്ദാക്ഷന് (ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു . അഹമ്മദ്കുട്ടി കുന്നോത്ത് വയോജനങ്ങള്‍ നേരിടുന്ന പ്രശ്നവും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.
പെന്ഷന് പരിഷ്കരണം ഉടന്‍ നടപ്പാക്കണം;
കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് അസോസിയേഷന്