കോഴിക്കോട്: ആള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ (14ന്) വൈകിട്ട് 4 മണിക്ക് മറീന റസിഡന്‍സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ ആക്ടിംങ് ചെയര്‍മാന്‍ കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ദേശീയ പ്രസിഡണ്ട് ഹരിശങ്കര്‍ ശുക്ല അധ്യക്ഷത വഹിക്കും. സുവനീര്‍ ബ്രോഷര്‍ പ്രകാശനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും, അംഗങ്ങളുടെ സ്ഥാനാരോഹണ നിര്‍വ്വഹണം ഉത്തര മേഖല ഐജി കെ.സേതുരാമനും നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡണ്ട് വി.പി.അബ്ദുല്‍ കരീം ഉപഭോക്തൃ സംരക്ഷണം എന്ന വിഷയം അവതരിപ്പിച്ച് സസാരിക്കും. വാര്‍ത്താസമ്മേളത്തില്‍ ദേശീയ പ്രസിഡണ്ട് ഹരിശങ്കര്‍ ശുക്ല, സംസ്ഥാന പ്രസിഡണ്ട് വി.പി.അബ്ദുല്‍ കരീം, സംസ്ഥാന ജന.സെക്രട്ടറി ആര്‍.ജയന്ത് കുമാര്‍, ജില്ലാ സെക്രട്ടറി എം.മുജീബ് റഹ്‌മാന്‍, ജില്ലാ പ്രസിഡണ്ട് ബാബു കെന്‍സ എന്നിവര്‍ പങ്കെടുത്തു.