നാലാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍, കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍

നാലാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍, കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു. മൂന്ന് ഘട്ടങ്ങളിലേക്കാള്‍ മികച്ച വോട്ടിങ് ശതമാണ് ഈ കുറഞ്ഞ സമയത്ത് രേഖപ്പെടുത്തിയത്. പതിനൊന്നു മണിവരെ 24.87 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ് 32.78 ശതമാനം. ഏറ്റവും കുറവ് ജമ്മു ആന്‍ഡ് കശ്മീരില്‍, 14.94 ശതമാനം.

വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പല പ്രശ്‌നത്തെ ചൊല്ലി പരാതികള്‍ നല്‍കിയിട്ടുണ്ട്.

96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേക്ക് മാത്രമല്ല, ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലെയും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.
ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്.

 

 

 

 

 

നാലാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍, കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍

Share

Leave a Reply

Your email address will not be published. Required fields are marked *