മാരത്തോണ്‍ സംഘടിപ്പിച്ചു

മാരത്തോണ്‍ സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വെല്‍നെസ്സ് കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഫ്‌ളാഗ് ഓഫ് ചെയ്തു. കിഴക്കേതല ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ വേങ്ങര റോഡില്‍ 10 കിലോ മീറ്റര്‍ മിനി മാരത്തോണും 5 കിലോമീറ്റര്‍ ഫണ്‍ റണ്ണുമാണ് നടന്നത്. അജിത് കെ പാലക്കാട്, അന്‍ഷിഫ് പി ബി മഞ്ചേരി,അബ്ദുല്‍ മുനീര്‍ താമരശ്ശേരി, റഫീഖ് വേങ്ങര എന്നിവര്‍ ഒന്നു രണ്ടും മുന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി കാഷ് അവാര്‍ഡിനര്‍ഹരായി. വിജയികള്‍ക്കും മാരത്തോണ്‍ പൂര്‍ത്തീകരിച്ചവര്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് പി പി, ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ എന്‍, ജില്ല വൈസ് പ്രസിഡന്റ് അജ്മല്‍ കെ പി, സെക്രട്ടറിമാരായ യാസിര്‍ കൊണ്ടോട്ടി, സാബിഖ് വെട്ടം, നിസാം തിരൂര്‍, അമീന്‍ വേങ്ങര, യാസിര്‍ മഠത്തില്‍, സല്‍മാനൂല്‍ ഫാരിസ്,ബാസിത്ത് താനൂര്‍, വാഹിദ് കോഡൂര്‍, ത്വയ്യിബ് എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കി.

 

 

 

 

മാരത്തോണ്‍ സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *