ചാവക്കാട്:മാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളില്‍ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപല്‍ക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്‌കാര ജേതാവ് ഡോക്ടര്‍ പി.വി. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ സ്വാതന്ത്ര്യസമരസേനാനികള്‍ ജീവന്‍ ത്യജിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിറുത്തുന്നത് അടിസ്ഥാനവര്‍ഗ്ഗത്തിന് നീതി ഉറപ്പാക്കിക്കൊണ്ടാവണമെന്നും ഡോക്ടര്‍ പി.വി. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഏകതാ പരിഷത്ത് തൃശൂര്‍ ജില്ലാകമ്മിറ്റി യോഗം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകതാ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ജില്ലാടിസ്ഥാനത്തില്‍ യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്. തലത്തില്‍, ഗാന്ധി നേരിന്റെ നേര്‍സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ഗാന്ധിസാഹിത്യ പ്രശ്‌നോത്തരിയുടെ ബ്രോഷര്‍ ഡോ: പി.വി. രാജഗോപാല്‍ പ്രകാശനം ചെയ്തു. ബദറുദ്ദീന്‍ ഗുരുവായൂര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കണ്‍വീനര്‍ സന്തോഷ് മലമ്പുഴ, അജിത് മംഗളം, രമേഷ് മേത്തല, കെ.എ.ഗോവിന്ദന്‍, ജോണ്‍സണ്‍ വി.ഐ,മഖ്‌സൂദ് പി.എം,ലീല പി.വി, മുഹമ്മദ് ബഷീര്‍, സുശീല്‍ അരവിന്ദ്, ഷെരീഫ പി, സംജാദ് കെ.വി, നാസര്‍ എ.പി, എന്‍.കെ.സുരേഷ്, ഷെബീര്‍ ഡിജിമാക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശ്‌നോത്തരി അപ്പര്‍ പ്രൈമറി തല ഉദ്ഘാടനം ജൂണ്‍ 15ാം തിയതി ജി.യു.പി.എസ്. ഗുരുവായൂരില്‍ നഗരസഭാദ്ധ്യക്ഷന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിക്കുമെന്ന് ബദറുദ്ദീന്‍ ഗുരുവായൂര്‍ അറിയിച്ചു.
സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസം;ഡോ.പി.വി. രാജഗോപാല്‍