കോട്ടക്കല്‍ ആര്യവൈദ്യശാല 1987 മുതല്‍ പ്രസിദ്ധീകരിച്ചു വരുന്ന ത്രൈമാസിക ആയുര്‍വേദ റിസര്‍ച്ച് ജോര്‍ണലായ ‘ആര്യവൈദ്യന്റെ’ മുഴുവന്‍ മുന്‍കാല ലക്കങ്ങളുമടങ്ങുന്ന ശേഖരം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലക്ക് കൈമാറി.
സര്‍വ്വകലാശാലയുടെ കീളിലുള്ള എഴുത്തച്ഛന്‍ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.അനില്‍ ചേലേമ്പ്ര ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വിരിയരില്‍ നിന്നും ജേര്‍ണല്‍ ശേഖരം ഏറ്റുവാങ്ങി.
ആര്യവൈദ്യശാലയുടെ സെന്റര്‍ ഫോര്‍ ടെക്‌സ്ച്വല്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിക്കേഷന്‍സ് (സി.ടി.എസ്.പി) ചീഫ് എഡിറ്റര്‍ പ്രൊഫ.കെ.മുരളി, ചീഫ് സബ് എഡിറ്റര്‍ ഡോ.കെ.ദേവീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ.എ.രഘുനാഥന്‍, ഡെപ്യൂട്ടി മാനേജര്‍ വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.