തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69%മാണ് വിജയശതമാനം.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതല്‍
www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD LÇ മൊബൈല്‍ ആപ്പിലും റിസല്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.
കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം 99.70 ആയിരുന്നു. 4,27,105 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേര് ആണ്‍കുട്ടികളും 2,09,580 പേര് പെണ്‍കുട്ടികളുമാണ്.
70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;
99.69% വിജയം