സത്യം എന്ന പദത്തിന്റെ ധാതു ‘സത്’ എന്നാണ്. അതിനര്‍ത്ഥം ‘ഉണ്മ’ എന്നത്രേ. സത്യമല്ലാതെ മറ്റൊന്നും ഇല്ല. അഥവാ മറ്റൊന്നും യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നില്ല. അതു കൊണ്ടാണ് സത് അഥവാ സത്യം എന്നത് ഈശ്വരന്റെ ഏറ്റവും പ്രധാനപ്പെട്ട പേരായിത്തീര്‍ന്നത്.വാസ്തവത്തില്‍ ‘ഈശ്വരന് സത്യമാണ് ‘ എന്നു പറയുന്നതിനേക്കാളേറെ ശരി’ സത്യം ഈശ്വരനാണ് ‘ എന്നു പറയുന്നതാണ്. എവിടെയാണോ സത്യമുള്ളത്, അവിടെ യഥാര്‍ത്ഥമായ ജ്ഞാനവുമുണ്ട്. എവിടെ സത്യമില്ലയോ അവിടെ യഥാര്‍ത്ഥമായ ജ്ഞാനവും കാണുകയില്ല. യഥാര്‍ത്ഥമായ ജ്ഞാനം ഉള്ളിടത്ത് എല്ലായ്പ്പോഴും ആനന്ദവുമുണ്ട്. അവിടെ ദുഃഖത്തിന് സ്ഥാനമില്ല.സത്യം അനശ്വരമാണ് ,സത്യത്തില്‍ നിന്ന് ഉറവെടുക്കുന്ന ആനന്ദവും അങ്ങനെ തന്നെ.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍