കോഴിക്കോട്:ഇന്ത്യയില്‍ പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കാനുള്ള ഇടപെടലുകള്‍ വര്‍ദ്ധിച്ചു വരുന്നതായി പ്രമുഖ സാഹിത്യകാരന്‍ യൂ.കെ.കുമാരന്‍ പറഞ്ഞു. മാധ്യമ മേഖല കോര്‍പ്പറേറ്റുകള്‍ കയ്യടക്കുമ്പോള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ലോക പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്ര ദിനാചരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് പറഞ്ഞാലും അപകടമുണ്ടാക്കുന്ന സംവിധാനം വളര്‍ന്നു വരികയാണ്. അതുകൊണ്ട് സംസാരിക്കാതിരുന്നാല്‍ കൂടുതല്‍ അപകടം ഉണ്ടാകും എന്നുള്ളതുകൊണ്ട് ശക്തമായ പ്രതികരണങ്ങള്‍ ആവശ്യമാണ്. പ്രാദേശിക വാര്‍ത്തകള്‍ക്ക് അതിന്റേതായ പ്രധാന്യമുണ്ട്. പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി.ഒ.ടി.അസീസ് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ രക്ഷാധികാരിയും പീപ്പിള്‍സ് റിവ്യൂ പത്രാധിപരുമായ പി.ടി.നിസാര്‍, സുനില്‍കുമാര്‍ കോഴിക്കോട്,നിസാര്‍ ഒളവണ്ണ, ഡോ:പി.ടി ജനാര്‍ദ്ദനന്‍,ടി.എം.സത്ജിത്ത് പണിക്കര്‍,എം.വിനയന്‍,വൈശാഖ്,എം.ശ്രീകലാ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പത്ര ഏജന്റ് മാരായ കെ പി കബീര്‍ ,എം എസ് സജറുദ്ദീന്‍, ആഷിക് അഹമ്മദ്, പി .കെ .മരയ്ക്കാര്‍ ,സി .എം .അബ്ദുല്‍ കബീര്‍ വളയനാട്, പി .പി .സജിത്ത് കുമാര്‍ ,പി .പി .സമോദ് സബീര്‍ ,കെ. ടി. ദില്‍ജിത്ത് എന്നിവരെ യുകെ കുമാരന്‍ ഉപഹാരം നല്‍കി ആദരിച്ചു.
ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം
ചോദ്യം ചെയ്യപ്പെടുന്നു; യു.കെ.കുമാരന്‍