സൂര്യാഘാതം; കോഴിക്കോട് ഒരാള്‍ മരിച്ചു

സൂര്യാഘാതം; കോഴിക്കോട് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാഘാതമേറ്റ് ജില്ലയില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്.. നാലുജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പാലക്കാട്, കോഴിക്കോട് , തൃശൂര്‍,ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 39 ഡ്രിഗ്രിയും ആകും ചൂട്.

പാലക്കാട് നിയന്ത്രണം ഈമാസം ആറ് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കാം. അവധിക്കാല ക്‌ളാസുകള്‍ക്കും ക്യാംപുകള്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനുമിടയില്‍ തുറസായ സ്ഥലത്ത് ജോലി പാടില്ലെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും.

 

 

 

സൂര്യാഘാതം; കോഴിക്കോട് ഒരാള്‍ മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *