മനുഷ്യന് സാമൂഹ്യ ജീവിയത്രെ. ഒത്തിരി കുറവുകളും എന്നാല്‍ വളരെ ഉന്നതമായി ചിന്തിക്കാന്‍ കഴുവുള്ളവരത്രെ മനുഷ്യര്‍. ശരീരശുദ്ധി പോലെ മനഃശുദ്ധിയും മനുഷ്യര്‍ കാത്തു സൂക്ഷിക്കുന്നു. മന:ശുദ്ധിയുണ്ടാകണമെങ്കില് മനുഷ്യന്റെ ചിന്തകള്‍ നന്മ നിറഞ്ഞതായിരിക്കണം. നന്മകള് ദീപം കണക്കെ ശോഭ പരത്തും. ഇവിടെയാണ് എല്ലാറ്റിലും പ്രധാനപ്പെട്ട ചോദ്യത്തിന്റെ പ്രസക്തി. നാം ആരാണെന്ന് അന്വഷിച്ചെങ്കിലേ നാം ആരാണെന്നറിയൂ. മനുഷ്യ ജന്മം എന്തിനു വേണ്ടി. ഈ ശരീരം പഞ്ചഭുതങ്ങളാല്‍ നര്മ്മിതം. ആ ശരീരമാകുന്ന കൂട്ടില്‍ കുടികൊള്ളുന്ന ജീവാത്മാവ്. അത് ശോഭിച്ചു നില്ക്കുമ്പോള് നാം ആത്മാവിനെ അറിയുമ്പോള്‍ നാം ആരെന്നതില്‍ ബോധവാനാകുന്നു. ആ തിരിച്ചറവില് ഒരുവന്റെ കര്‍ത്തവ്യം എന്താണെന്നറിയാനാകുന്നു. കുറഞ്ഞ കാലഘട്ടം ജീവിച്ച് ശരീരം വിട്ടു പോകുന്ന ജീവാത്മാവിനു എന്തൊക്കെ കര്‍ത്തവ്യങ്ങളായിരിക്കും പ്രധാനം. അതില്‍ മുന്‍ നിരയിലുള്ളത് ഈശ്വരസേവ തന്നെ. ഈശ്വരനെ സേവിക്കാനായിട്ടു മാത്രമാണ് നമ്മള് ഒരോരുത്തരുടെയും ജന്മ ലക്ഷ്യം. പലര്‍ക്കും അജ്ഞാതമായ കാര്യമത്രെ. ആ അജ്ഞതയില്‍ നിന്നു കൊണ്ട് മനുഷ്യന് ധനസമ്പാദനത്തിന് മുന്‍തൂക്കം നല്കി ഏതു നീചപ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഫലമോ ഈശ്വരനെ മറക്കുകയും ഈശ്വരന്റെതായ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. അന്ത്യത്തില്‍ ജീവാത്മാവ് ശരീരം മാറുമ്പോള്‍ നിഷ്ഫലമായ ജന്മമെന്നു വിളിക്കേണ്ടിയും വരുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം അറിയുന്ന നിമിഷം എല്ലാറ്റിലും പ്രധാനപ്പെട്ട ചോദ്യത്തിനുത്തരമായി. പുനര്ജന്മം ഒരു തുടര്പ്രക്രിയയാണെങ്കിലും പരമാത്മാവില്‍ ചെന്നു ചേരുന്നതോടെ മോക്ഷ ലഭ്യതയും ആകുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന് നായര്‍
ഫോണ്‍: 9867 24 2601