ആസൂത്രണം ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഉണ്ടായിരിക്കണം. ആസൂത്രണമില്ലാത്ത പ്രവൃത്തികള്‍ വിജയം കാണില്ല. പരാജയപ്പെടുമ്പോള്‍ ദുഃഖിതരാകുകയും ദുഃഖം മനുഷ്യരെ വേദനിപ്പിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ആസൂത്രണ പ്രക്രിയ പരമപ്രാധാന്യമേറി മനുഷ്യജീവിതത്തെ സന്തോഷകരമാക്കുന്നു. വസ്തുനിഷ്ഠമായ ചിട്ടപ്പെടുത്തലുകള്‍ പ്രവൃത്തികള്‍ക്കു മികവേറുകയും മികവുള്ള പ്രവൃത്തികള്‍ വിജയപ്രാപ്തിയില്‍ പര്യവസാനിക്കുകയും ചെയ്യുന്നു. ഏതു വിജയവും ആനന്ദം നല്‍കുന്നു. ഏത് ആനന്ദവും സത്യാധിഷ്ഠിതമായിരിക്കും. സത്യം ഈശ്വരനാണ്. സത്യം മാത്രമേ വിജയിക്കൂ. അങ്ങനെ വരുമ്പോള്‍ ഏതു വിജയവും സത്യത്തിന്റെ വിജയമാണ്. സത്യത്തിന്റെ വിജയം ഈശ്വരന്റെ വിജയമായിരിക്കും. ഈശ്വരന്‍ ഉള്ളിടത്ത് മറ്റൊന്നും ആവശ്യമില്ല. അവിടെ എല്ലാ സദ് ഗുണങ്ങളും കാണാന്‍ കഴിയും. സ്‌നേഹം വാത്സല്യം ദയ കരുണ ത്യാഗം സഹനം ഇത്യാദികളുടെ വിളനിലമായിരിക്കും. ഒരു പൈശാചിക ശക്തിക്കും പ്രവേശനം ഉണ്ടാകില്ല. ഉച്ചനീചത്വങ്ങളോ, അസൂയ കുശുമ്പ് വഞ്ചന ചതി ദ്രോഹം മുതലായ ദുഷ് ഗുണങ്ങളോ സ്വാധീനിക്കില്ല. ദൈവനാമത്തില്‍ തുടക്കമിടുന്ന കര്‍മ്മ പരിപാടികളുടെ സംരംഭങ്ങള്‍ എല്ലാം വിജയപ്രാപ്തിയില്‍ വന്നു ഭവിക്കുമെന്നുള്ള വിശ്വാസം എവിടെയും കണ്ടു വരുന്നു. അവിടെ ശങ്കകളോ ഭയങ്ങളോ കാണില്ല. നിശ്ചയദാര്‍ഢ്യവും കഠിന അദ്ധ്വാനവും സ്ഥിരോത്സാഹവും ഏതു മനുഷ്യനേയും പുരോഗതിയിലേയ്ക്കു നയിക്കും. നിര്‍മ്മലമായ മനസ്സെന്നും നിത്യശാന്തി പരത്തും. അവിടെ തര്‍ക്കങ്ങള്‍ക്ക് സ്ഥാനം ഉണ്ടാകില്ല. ആസൂത്രണം തന്നെ അതിനു കാരണം. ജീവിതത്തെ നന്മയുടെ പാതയിലൂടെ ആസൂത്രണം ചെയ്യുന്നിടത്ത് വിജയം മാത്രമേ രുചിക്കു. വിജയം സംതൃപ്തിയും, സംതൃപ്തി സന്തോഷവും, സന്തോഷം ആനന്ദവും കൊണ്ടുവരുന്നു. ആനന്ദമത്രെ പരമ ലക്ഷ്യം. പരമ വിജയം. ആനന്ദമുള്ളിടത്ത് ജീവിതം ധന്യമെന്നു പറയാം. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍: 9867 24 2601