കോഴിക്കോട്: പ്രമുഖ സലഫി പണ്ഡിതനും, ഗ്രന്ഥകാരനുമായിരുന്ന കെ.ഉമ്മർ മൗലവി തയ്യാറാക്കിയ രണ്ടാമത്തെ സമ്പൂർണ്ണ ഖുർആൻ പരിഭാഷയുടെ അവസാന വാല്യത്തിന്റെ പ്രകാശനവും, ഏകദിന ഖുർആൻ സെമിനാറും 8ന് ഞായർ ഹോട്ടൽ സ്പാനിൽ നടക്കും. കാലത്ത് 9 മണിക്ക് നടക്കുന്ന ഖുർആൻ സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 7.15ന് നടക്കുന്ന പ്രകാശന സമ്മേളനം ശൈഖ് അബ്ദുൽ ലത്തീഫ് അബ്ദുസ്സമദ് അൽ കാത്തീബ് ഉൽഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായിരിക്കും.പരിഭാഷ ഡോ.അലി അജ്മാൻ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്യും. കെ.സി.മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിക്കും. പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഗ്രന്ഥകാരനെ പരിചയപ്പെടുത്തും. ഇ.ടി.മുഹമ്മദ് ബഷീർ.എം.പി, ടി.പി.അബ്ദുള്ളക്കോയ മദനി, സി.പി.ഉമ്മർ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം.ഐ.അബ്ദുൽ അസീസ്, എം.പി.അബ്ദുൽ ഗഫൂർ, മുഹമ്മദ് അഹമ്മദ് ഫാറൂഖി ആശംസകൾ നേരും. മുബാറക് ബിൻ ഉമർ സ്വാഗതവും മുഹമ്മദ് ദാവൂദ് അബ്ദുല്ല അൽകാതിബ് നന്ദിയും പറയും. കെ.സി.മുഹമ്മദ് നജീബ്, മുബാറക് ബിൻ ഉമർ, അബ്ദുൽ ഹമീദ് തുറക്കൽ, കെ.വി.മുഹമ്മദ് ഷുഹൈബ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
