വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അമിതമായ സംശയം നല്ലതല്ലന്ന് സുപ്രീംകോടതി. കാസര്‍കോട്ടെ മോക് പോളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചെന്ന്് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രതികരണം. വോട്ടിങ് യന്ത്രത്തില്‍ തിരിമറിയോ ഹാക്കിങ്ങോ ചെയ്യാനാകില്ലെന്ന് തിര. കമ്മിഷന്‍ അറിയിച്ചു. സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാക്കണകണ്ടെത്തി..
വിവിപാറ്റിന്റെ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കമ്മിഷന്‍ സുപ്രീംകോടതിയില്‍. വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള സംശയം തെറ്റിദ്ധാരണ പരത്തുമെന്നു കേന്ദ്ര സര്‍ക്കാരും ചൂണ്ടിക്കാട്ടി. വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.