കോഴിക്കോട്:ശ്രീ പാലാട്ട് പരദേവതാ ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷികോത്സവം 21,22(ഞായര്‍, തിങ്കള്‍) നടക്കും. 22ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിജയന് തന്ത്രികള്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 21ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആചാര്യവരണം, ദീപാരാധന. തുടര്‍ന്ന് പ്രസാദ ശുദ്ധി, രാത്രി 8 മണിക്ക് അത്താഴപൂജ. വൈകിട്ട് 7 മണി മുതല്‍ കലാപരിപാടികള്‍, കരാക്കോ ഗാനമേള എന്നിവ അരങ്ങേറും.
22ന് തിങ്കളാഴ്ച പ്രതിഷ്ഠാദിന വാര്‍ഷികം. പുലര്‍ച്ചെ 5.30ന് ഗണപതി ഹോമം, രാവിലെ 7 മണിക്ക് ഉഷ:പൂജ, തുടര്‍ന്ന് പഞ്ചഗവ്യം, നവകം, പഞ്ചവിംശതി,ബ്രഹ്മകലശാഭിഷേകം, രുദ്രാഭിഷേകം, മദ്ധ്യാഹ്ന പൂജ, അമൃതഭോജനം ഉച്ചക്ക് 12.30 മുതല്‍ 3 മണിവരെ.
വൈകിട്ട് 5.30ന് ആഘോഷ വരവ്. നെടിപ്പാശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്നു. വൈകിട്ട് 6 മണിക്ക് ദീപാരാധന. തുടര്‍ന്ന് ഭഗവതി സേവ, അത്താഴ പൂജ, ശ്രീഭൂതബലി, മംഗള പൂജ.