ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്പനി നിര്‍മിച്ച റോക്കറ്റ് ബുധനാഴ്ച വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ?ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് വണ്‍ കമ്പനിയുടെ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ജപ്പാനിലെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്.
പടിഞ്ഞാറന്‍ ജപ്പാനിലെ വകയാമയിലെ വിക്ഷേപണത്തറയില്‍നിന്നാണ് റോക്കറ്റ് പറന്നുയര്‍ന്നത്. ആകാശത്തിലേക്ക് ഉയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇത് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് സ്പേസ് വണ്‍ കമ്പനി അധികൃതര്‍ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 51 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.
കാനന്‍ ഇലക്ട്രോണിക്സ്, ഐ.എച്ച്.ഐ എയ്റോസ്പേസ്, കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഷിമിസു, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡെലവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന് എന്നിവയുള്‍പ്പെടയുള്ള കമ്പനികള്‍ ചേര്‍ന്നാണ് 2018ല്‍ സ്പേസ് വണ്‍ സ്ഥാപിക്കുന്നത്.
സാറ്റലൈറ്റ് വിക്ഷേപണ വിപണിയില്‍ പ്രവേശിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് റോക്കറ്റിന്റെ പൊട്ടിത്തെറി.
ജപ്പാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു -വീഡിയോ
Ouch the first Kairos rocket in Japan just, exploded after about 5 seconds. 😬
The launch site at first glance seems ok… I think. pic.twitter.com/mddZrPgJ1e— Marcus House (@MarcusHouse) March 13, 2024