സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 97.06%

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് മാർച്ച് 11,12 തിയ്യതികളിൽ വിദേശങ്ങളിൽ ഓൺലൈനായും, 12,13 തിയ്യതികളിൽ ഇന്ത്യയിൽ ഓഫ്‌ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത 2,61,375 വിദ്യാർത്ഥികളിൽ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതിൽ 2,47,924 പേർ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരിൽ 2,749 പേർ ടോപ് പ്ലസും, 29,879 പേർ ഡിസ്റ്റിംഗ്ഷനും, 77,559 പേർ ഫസ്റ്റ് ക്ലാസും, 42,530 പേർ സെക്കന്റ് ക്ലാസും, 95,207 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയിൽ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,462 അംഗീകൃത മദ്റസകളിലെ വിദ്യാർത്ഥികൾ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.
അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,09,707 കുട്ടികളിൽ 1,04,923 പേർ വിജയിച്ചു. 95.64 ശതമാനം. 1,085 ടോപ് പ്ലസും, 9,246 ഡിസ്റ്റിംഗ്ഷനും, 24,923 ഫസ്റ്റ് ക്ലാസും, 17,129 സെക്കന്റ് ക്ലാസും, 52,540 തേർഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷക്കിരുന്ന 99,758 കുട്ടികളിൽ 98,050 പേർ വിജയിച്ചു. 98.29 ശതമാനം. 1,013 ടോപ് പ്ലസും, 13,162 ഡിസ്റ്റിംഗ്ഷനും, 36,561 ഫസ്റ്റ് ക്ലാസും, 17,593 സെക്കന്റ് ക്ലാസും, 29,721 തേർഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷക്കിരുന്ന 39,422 കുട്ടികളിൽ 38,552 പേർ വിജയിച്ചു. 97.79 ശതമാനം. 599 ടോപ് പ്ലസും, 6,813 ഡിസ്റ്റിംഗ്ഷനും, 14,152 ഫസ്റ്റ് ക്ലാസും, 6,649 സെക്കന്റ് ക്ലാസും, 10,339 തേർഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസിൽ പരീക്ഷക്കിരുന്ന 6,551 കുട്ടികളിൽ 6,399 പേർ വിജയിച്ചു. 97.68 ശതമാനം. 52 ടോപ് പ്ലസും, 658 ഡിസ്റ്റിംഗ്ഷനും, 1,923 ഫസ്റ്റ് ക്ലാസും, 1,159 സെക്കന്റ് ക്ലാസും, 2,607 തേർഡ്ക്ലാസും ലഭിച്ചു.
ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്തർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇസ്‌ലാമിക് മദ്റസയാണ്. അഞ്ചാം ക്ലാസിൽ 260 വിദ്യാർത്ഥികൾ രജിസ്തർ ചെയ്തതിൽ 234 വിദ്യാർത്ഥികൾ വിജയിച്ചു. ഏഴാം ക്ലാസിൽ 215 കുട്ടികളിൽ രജിസ്തർ ചെയ്തതിൽ 204 പേർ വിജയിച്ചു. പത്താം ക്ലാസിൽ എടപ്പാൾ – ഹിദായ നഗർ ദാറുൽ ഹിദായ മദ്റസയിൽ നിന്നാണ്. 128 കുട്ടികൾ രജിസ്തർ ചെയ്തതിൽ 125 പേർ വിജയിച്ചു. പ്ലസ്ടു ക്ലാസിൽ വി.കെ. പടി ദാറുൽ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 26 കുട്ടികളിൽ എല്ലാവരും വിജയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാൾ ദാറുൽ ഹിദായ മദ്‌റസയിലാണ് 454 പേർ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കർണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാ?ണ്.
10,716 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ ഓൺലൈൻ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 1,038 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ 2022 മെയ് 14,15 തിയ്യതികളിൽ നടക്കുന്ന ”സേ”പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റിൽ മദ്‌റസ ലോഗിൻ ചെയ്ത് സേപരീക്ഷക്ക് 180 രൂപയും, പുനർ മൂല്യനിർണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രിൽ 20 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *