റമസാനില്‍ 691 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ

റമസാനില്‍ 691 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ

ദുബൈ: റമസാനില്‍ 691 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ശിക്ഷാ കാലയളവിലെ മികച്ച സ്വഭാവമാണ് മോചനത്തിന് പരിഗണിക്കാന്‍ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേര്‍ന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു.

മാപ്പുനല്‍കിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും സമൂഹത്തില്‍ പുനരാരംഭിക്കുമ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കാനുമുള്ള താത്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍, ദുബായ് പൊലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികള്‍ ഇതിനകം ആരംഭിച്ചതായി അറിയിച്ചു.

 

റമസാനില്‍ 691 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ

Share

Leave a Reply

Your email address will not be published. Required fields are marked *