ഒന്ന് മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപകരാവാം; സിടെറ്റ് യോഗ്യത വേണം

ഒന്ന് മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപകരാവാം; സിടെറ്റ് യോഗ്യത വേണം

ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യത പരീക്ഷ ‘സി-ടെറ്റ്’ ജൂലൈ 7ന് സി.ബി.എസ്.ഇ നടത്തും. (CTET- Central Teacher Eligibility Test) ഏപ്രില്‍ രണ്ടിന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: https://ctet.nic.in.

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിന് സിടെറ്റ് യോഗ്യത വേണം. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍-എയ്ഡഡ് സ്‌കൂളുകളിലും ഉപയോഗിക്കാം.

60 ശതമാനം എങ്കിലും മാര്‍ക്കുള്ളവര്‍ക്ക് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടും. യോഗ്യതയ്ക്ക് ആജീവനാന്തം സാധ്യതയുണ്ട്. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഉള്‍പ്പെടെ എത്രതവണ വേണമെങ്കിലും എഴുതാം.

മിനിമം യോഗ്യത
പരീക്ഷയ്ക്കിരിക്കാനുള്ള കുറഞ്ഞ യോഗ്യത ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദമായി നല്‍കിയിട്ടില്ല. https://incte.gov.in എന്ന സൈറ്റ് നോക്കി മനസിലാക്കണമെന്നാണ് സൂചന. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ ഈ സൈറ്റിലെ Acts and Regulations ലിങ്കില്‍ വിശദമായ ഗസറ്റ് വിജ്ഞാപനങ്ങളുണ്ട്. സ്‌കൂള്‍ നിലകൊള്ളുന്ന സംസ്ഥാനത്തെയോ കേന്ദ്രീയ/ നവോദയ സ്‌കൂളുകളുടെയോ അധ്യാപക നിയമന വ്യവസ്ഥകള്‍ പാലിക്കും.

സിടെറ്റ് യോഗ്യത നേടിയവര്‍ക്ക് നിയമനം ലഭിക്കാനുള്ള യോഗ്യതയുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് തീരുമാനിക്കും. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ 5% വരെ ഇളവ് ലഭിക്കും.

പരീക്ഷയ്ക്ക് 2 പേപ്പറുകള്‍

ഒഎംആര്‍ ശൈലിയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ഒബ്ജക്ടീവ് പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കവരത്തി അടക്കം 236 കേന്ദ്രങ്ങളില്‍ നടത്തും. മുന്‍ഗണന പ്രകാരം 4 കേന്ദ്രങ്ങള്‍ അപേക്ഷയില്‍ കാണിക്കണം.

രണ്ട് പേപ്പറുകളുണ്ട്. മുഖ്യ ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിലും, ഹിന്ദിയിലും. സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ നിന്ന് സിലബസ് ലഭിക്കും.

പേപ്പര്‍ ഒന്ന് (I-V ക്ലാസുകളിലെ അധ്യാപകരാകാന്‍) ഉച്ച കഴിഞ്ഞ് 2 മുതല്‍ 4.30 വരെ.
പേപ്പര്‍ രണ്ട് (VI- VIII ക്ലാസുകളിലെ അധ്യാപകരാകാന്‍) രാവിലെ 9.30 മുതല്‍ 12 വരെ.

ഒരോ പേപ്പറിലും 150 ചോദ്യങ്ങളുണ്ടാവും. ആകെ 150 മാര്‍ക്ക്. തെറ്റിന് മാര്‍ക്ക് കുറയ്ക്കില്ല. ഒരു പേപ്പര്‍ മാത്രമോ, രണ്ട് പേപ്പറുകളിലേക്കും എഴുതാം

അപേക്ഷ
അപേക്ഷ ഫീ ഒരു പേപ്പറിന് 1000 രൂപ. രണ്ട് പേപ്പറിന് 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഒരു പേപ്പറിന് 500 രൂപ. രണ്ട് പേപ്പറിന് 600 രൂപ. ജിഎസ്ടി പുറമെ,. ഓണ്‍ലൈനായി പണമടയ്ക്കണം.

അപേക്ഷിച്ച് കഴിയുമ്പോള്‍ കിട്ടുന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക. അയച്ചുകൊടുക്കേണ്ട.

ഒന്ന് മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപകരാവാം; സിടെറ്റ് യോഗ്യത വേണം

Share

Leave a Reply

Your email address will not be published. Required fields are marked *