കാലിക്കറ്റ് ബുക്ക് ക്ലബ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കാലിക്കറ്റ് ബുക്ക് ക്ലബ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: കോഴിക്കോടിന് സാഹിത്യ നഗരി പദവി നേടിയെടുക്കുന്നതില്‍ സുവണ്ണ ജൂബിലി നിറവില്‍ എത്തി നില്‍ക്കുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്ബ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. സുകുമാര്‍ അഴീക്കോട് ആരംഭം കുറിച്ച മലബാറിന്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മേയര്‍. കോഴിക്കോടിന്റെ മഹത്തായ സാഹിത്യ പാരമ്പര്യത്തിന്റെ തിലകകുറിയാണ് 50 വര്‍ഷം പിന്നിടുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്, മേയര്‍ തുടര്‍ന്നു പറഞ്ഞു.

വീട്ടിലിരിക്കുന്ന സ്ത്രീകളാണ് സമൂഹവും സാഹിത്യവും സൃഷ്ടിക്കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍ പറഞ്ഞു. ‘മലയാള സാഹിത്യത്തിലെ അമ്പത് സ്ത്രീ വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ.സോണിയ.ഇ.പ പ്രബന്ധം അവതരിപ്പിച്ചു. എന്‍.ഇ.മനോഹര്‍, ഐസക് ഈപ്പന്‍, ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി,എം.എ ജോണ്‍സണ്‍, വില്‍സണ്‍ സാമുവല്‍, ഡോ.എന്‍ എം.സണ്ണി,അഷറഫ് കുരുവട്ടൂര്‍, ഷാവി മനോജ്, ജെയ്‌സല്‍, ഡോ.മിനി.പി. ബാലകൃഷ്ണന്‍, ടി.പി. മമ്മു, കെ.ജി.രഘുനാഥ്, മോഹനന്‍ പുതിയോട്ടില്‍, ഹരീന്ദ്രനാഥ്.എ.എസ് എന്നിവര്‍ സംസാരിച്ചു.

ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മലയാളത്തിന്റെ സര്‍ഗാത്മകതയെ രൂപപ്പെടുത്തിയ വിവിധ സാഹിത്യ ശാഖകളുടെ അമ്പതു വര്‍ഷത്തെ ചരിത്രം സമഗ്രമായി ചര്‍ച്ച ചെയ്യുകയും അത് പുസ്തകമായി പ്രസിദ്ധികരിക്കുകയും ചെയ്യും ചടങ്ങില്‍ കോഴിക്കോടിന് സാഹിത്യനഗരി പദവി നേടി എടുത്ത മേയര്‍ ഡോ.ബീന ഫിലിപ്പ്, ആഹ്വാന്‍ സെബാസ്റ്റ്യന്‍ സ്മാരക പുരസ്‌കാരം നേടിയ വില്‍സണ്‍ സാമുവല്‍, സുവര്‍ണ്ണ ജൂബിലി ലോഗോ തയ്യാറാക്കിയ റോയ് കാരാത്ര, സ്വാഗത ഗാനം എഴുതിയ വരദേശ്വരി ടീച്ചര്‍ എന്നിവരെ ആദരിച്ചു.

കാലിക്കറ്റ് ബുക്ക് ക്ലബ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Share

Leave a Reply

Your email address will not be published. Required fields are marked *