തിരുവനന്തപുരം: ഒന്നാം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഡി.ടി.പി ചെലവ് 4,17,789 രൂപ. 161 പേജുകളാണ് ആകെ റിപ്പോര്‍ട്ടിന് ഉള്ളത്. എന്നാല്‍ ഇതില്‍ 129 പേജുകള്‍ മാത്രമാണ് റിപ്പോര്‍ട്ട്. ബാക്കി പേജുകള്‍ സര്‍ക്കാര്‍ ഉത്തരവുകളാണ്. റിപ്പോര്‍ട്ടിനായി 14,16,814 രൂപയാണ് ആകെ ചെലവായത്. പ്രിന്റിംഗ് ചെലവ് 72,461 രൂപയാണ്.
കണക്ക് പ്രകാരം ഒരു പേജിന്റെ ഡി.ടി.പി ചെലവ് മാത്രം 3315 രൂപയാണ്. നിയമസഭയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ നല്കിയ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെയും അക്കാദമിക അഡ്മിനിസ്ട്രേറ്റിവ് സംവിധാനങ്ങളെയും കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എം.എ ഖാദര്‍ അടക്കം മൂന്ന് വിദ്യാഭ്യാസ വിദഗ്ധരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കി 2019 ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.