ഇഷ്ടതാരത്തെ പോലെയാകാന്‍ 13ാം വയസില്‍ സര്‍ജറി തുടങ്ങി; ചിലവായത് 4കോടി രൂപ

ഇഷ്ടതാരത്തെ പോലെയാകാന്‍ 13ാം വയസില്‍ സര്‍ജറി തുടങ്ങി; ചിലവായത് 4കോടി രൂപ

ബെയ്ജിംഗ്: പ്ലാസ്റ്റിക് സര്‍ജറിയിപ്പോള്‍ സര്‍വസാധാരണയായിരിക്കുകയാണ്. ഇഷ്ടതാരത്തെ പോലെയാകാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമൊക്കെ പ്ലാസ്റ്റിക് സര്‍ജറിയാണ് ട്രെന്‍ഡ്. വിദേശരാജ്യങ്ങളിലാണ് ഇത് കൂടുതലും നടക്കുന്നത്. സിനിമാതാരത്തെ പോലെയാകാന്‍ ചൈനീസുകാരിയായ 18കാരിയായ വിധേയമായത് ഒന്നും രണ്ടുമല്ല 100 പ്ലാസ്റ്റിക് സര്‍ജറികള്‍ക്കാണ്. നാല് മില്യണ്‍ യുവാനാണ്(നാലുകോടി രൂപ).

കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള സോ ഷൗ എന്ന പെണ്‍കുട്ടി 13-ാം വയസ് മുതല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തന്റെ രൂപം മാറ്റിയെടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു. ഷൂനയുടെ പ്രിയപ്പെട്ട ചൈനീസ് നടി എസ്തര്‍ യുവിനെപ്പോലെ സുന്ദരിയാകാനും അതുപോലെ പ്രശസ്തയാകാനുമായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. ഇതിനായി 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ചെയ്തത്. ഇതിനെല്ലാം പണം മുടക്കിയതും പിന്തുണ നല്‍കിയതും ഷൗയുടെ മാതാപിതാക്കളായിരുന്നു.

സ്‌കൂള്‍ കാലം തൊട്ടേ തന്റെ രൂപത്തെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയിലും വിഷാദത്തിലുമായിരുന്നു ഷൂന.അമ്മയെപ്പോലെ സുന്ദരിയല്ലെന്ന് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും കൂടി പറഞ്ഞതോടെ കുട്ടി കൂടുതല്‍ സങ്കടത്തിലായി. പിന്നീട്, ഷാങ്ഹായിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചപ്പോള്‍, തന്റെ സഹപാഠികള്‍ കൂടുതല്‍ സുന്ദരികളും ആത്മവിശ്വാസവും ഉള്ളവരാണെന്നും ഷൂന വിശ്വസിച്ചു. അപകര്‍ഷതാ ബോധം തോന്നിയ ഷൗവിന് അവരോട് അസൂയയും തോന്നി. ഇതോടെ തന്റെ രൂപം മാറ്റാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു.

13-ാം വയസിലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. കണ്ണിന് മാത്രം 10 സര്‍ജറികളാണ് ചെയ്തത്. അന്നുമുതല്‍ എങ്ങനെ തന്റെ രൂപം അടിമുടി മാറ്റും എന്ന ചിന്തയിലായിരുന്നു ഷൗ. ”നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന മിക്കവാറും എല്ലാ പ്ലാസ്റ്റിക് സര്‍ജറികളും ഞാന്‍ നടത്തിയിട്ടുണ്ട്, അവയില്‍ റിനോപ്ലാസ്റ്റിയും ബോണ്‍ ഷേവിംഗും,” ഷൗ വ്യക്തമാക്കി. പ്ലാസ്റ്റിക സര്‍ജറി ചെയ്യുന്നത് പതിവായപ്പോള്‍ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലായതോടെ ഡോക്ടര്‍മാര്‍ ഇനി സര്‍ജറി ചെയ്യില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ബോണ്‍ ഷേവിംഗ് ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ശസ്ത്രക്രിയ. ശസ്ത്രക്രിയ 10 മണിക്കൂറിലധികം നീണ്ടുവെന്നും 15 ദിവസം കിടപ്പിലായെന്നും ഷൂനയുടെ വാക്കുകളെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ”ഷൗയില്‍ ഇനി പ്ലാസ്റ്റിക് സര്‍ജറി നടത്താനാവില്ല, അവളുടെ മുഖം നശിക്കും. കൂടുതല്‍ ശസ്ത്രക്രിയകള്‍ അനസ്തേഷ്യയുടെ അമിതോപയോഗം മൂലമുള്ള പേശികളുടെ വിറയല്‍, മുഖത്തെ നാഡികളുടെ തകരാര്‍, മസ്തിഷ്‌ക ക്ഷതം എന്നിവയുള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും,” ഷാങ്ഹായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ മെഡിക്കല്‍ കോസ്മെറ്റിക് ആശുപത്രിയിലെ ഡോക്ടറായ ലിന്‍ യോങ്ഗാങ് മോര്‍ണിംഗ് പോസ്റ്റിനോട് പറഞ്ഞു.

 

 

ഇഷ്ടതാരത്തെ പോലെയാകാന്‍ 13ാം വയസില്‍ സര്‍ജറി തുടങ്ങി; ചിലവായത് 4കോടി രൂപ

 

Share

Leave a Reply

Your email address will not be published. Required fields are marked *