ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകും; അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകും; അഖിലേഷ് യാദവ്

ലക്‌നൗ:ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.കോണ്‍ഗ്രസുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.ഇന്ത്യാ സഖ്യത്തില്‍ നിന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും സീറ്റ് വിഭജനത്തെ ചൊല്ലി വിട്ട് നിന്നിരുന്നു.അപ്പോഴാണ് അഖിലേഷിന്റെ ആശ്വാസ വാക്കുകള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ ലനല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

”സീറ്റു വിഭജന ചര്‍ച്ചകള്‍ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘര്‍ഷവുമില്ല. എല്ലാം ഉടന്‍ പുറത്തുവരും, എല്ലാം വ്യക്തമാകും” അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാവായിരുന്ന നിതീഷ് കുമാര്‍ അടുത്തിടെയാണ് മുന്നണി വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും സഖ്യം വിട്ടിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍നിന്നും സോണിയ ഗാന്ധി മാത്രമാണ് വിജയിച്ച കോണ്‍ഗ്രസ് എംപി. അമേഠിയില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധിയടക്കം പരാജയപ്പെട്ടിരുന്നു.

 

 

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകും; അഖിലേഷ് യാദവ്

Share

Leave a Reply

Your email address will not be published. Required fields are marked *