കോളേജ് ജീവനക്കാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

കോളേജ് ജീവനക്കാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

അയോധ്യ: ദേശീയ വിദ്യാഭ്യാസ നയം ((NEP) രൂപീകരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളില്‍ കോളേജ് അനധ്യാപകരുടെ ഭാഗം കേള്‍ക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയാറാകാത്തതില്‍ ഓള്‍ ഇന്ത്യ കോളേജ് & യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍
ദേശീയ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഹയര്‍ എജുക്കേഷന്‍ മേഖലയിലെ എല്ലാ അനധ്യാപക ജീവനക്കാരുടേയും വിരമിക്കല്‍ പ്രായം 65 ആയി ഏകീകരിക്കുക, യുജിസി തത്തുല്യ നിരക്കില്‍ അനധ്യാപക ശമ്പള സ്‌കെയില്‍ ഏര്‍പ്പെടുത്തുക, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പാടേ പിന്‍വലിക്കുക, നാക് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ 16, 17 തിയതികളിലായി നടന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. ആര്‍. ബി. സിംഗ് അദ്ധ്യക്ഷത വഹിച്ചു.അയോധ്യഎം.എല്‍.എ അഭയ് സിംഗ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നാരായണ്‍ സാഹ സ്വാഗതവും, വര്‍ക്കിങ്ങ് പ്രസിഡണ്ട് ജോസ് മാത്യു പാല നന്ദിയും പറഞ്ഞു.

കേരളത്തിലെ കോളേജ് ജീവനക്കാരുടെ വിവിധ തലത്തിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സലീം വേങ്ങാട്ട്, കെ.പി നജീബ് എന്നിവര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ , കരണ്‍ ഭൂഷണ്‍, എ.ജെ തോമസ്, അനിത സിംഗ്, സന്തോഷ് പി ജോണ്‍, ഡോ. ഗൗസ്, ജമാല്‍ മരക്കാര്‍, ശിവേന്ദ്ര സിംഗ്,വി.കെ. സതീഷ്, ഗീവര്‍ഗീസ് നൈനാന്‍, മഹന്ത് ഗിരീഷ്, ഡോ. മണിക് ത്രിപാഠി മുതലായവര്‍ സംസാരിച്ചു.

 

 

 

 

കോളേജ് ജീവനക്കാരുടെ
ദേശീയ സമ്മേളനം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *