വെന്നിയൂര്‍: അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി പ്രഖ്യാപിച്ചു. എല്‍.പി.സ്‌കൂളായതിന്റെ പ്രഖ്യാപനവും അഡ്മിഷന്‍ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
വെന്നിയൂര്‍ നാസിറുല്‍ ഉലും മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അന്‍സാറുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് എം. എല്‍. എ. മുഖ്യാതിഥിയായിരുന്നു.അസ്മി കോര്‍ഡിനേറ്റര്‍ റഹീം ചുഴലി വിഷയാവതരണവും റഷീദ് വെന്നിയൂര്‍ ആമുഖ പ്രഭാഷണവും, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.സയ്യിദ് റഈഫലി ശിഹാബ് തങ്ങള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സി. പി. മുഹമ്മദ് കുട്ടി , സി.കെ.മൊയ്ദീന്‍ കൂട്ടി മാസ്റ്റര്‍, സദര്‍ മുഅല്ലിം മുഹമ്മദ് റാഫി, അബീ സിനാന്‍ ഫൈസി , കവി എ. ടി. അബൂബക്കര്‍, മോഹനന്‍ കപ്രാട്, ആര്‍. എസ്.പി. മുഹമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അന്‍സാറുല്‍ ഇസ്ലാം സംഘം സെക്രട്ടറി കെ.വി.മുഹമ്മദ് ഹനീഫ സ്വാഗതവും അബ്ബാസ് പറമ്പില്‍ നന്ദിയും പറഞ്ഞു.
നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം
നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി