കരിപ്പാടത്ത് സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

കരിപ്പാടത്ത് സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

വൈക്കം: യുവജനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് വര്‍ദ്ധിച്ച രീതിയില്‍ കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തില്‍ നാട്ടില്‍ കഴിയുന്ന പ്രായമായവര്‍ക്ക് ഏകാന്തത അകറ്റാന്‍ പൊതു ഇടങ്ങള്‍ ആവശ്യമാണെന്ന് ലോക സഞ്ചാരിയും ചാനല്‍ മേധാവിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു.കരിപ്പാടത്ത് ആര്‍ബീ കെയര്‍ ഫൗണ്ടേഷന്റെ സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഒത്തുകൂടാനും ഒരുമിച്ച് ആഹാരം പാകം ചെയ്തു കഴിക്കാനുമുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയതില്‍ അദ്ദഹംഅഭിനന്ദനം രേഖപ്പെടുത്തി. ഇതോടനുബന്ധിച്ചു നടത്തിയ മഹാ സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വ്യവസായ രംഗത്തുണ്ടായ നേട്ടങ്ങള്‍ ജന്മനാടിന് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതില്‍ ആത്മ സംതൃപ്തിയുണ്ടെന്നു സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിച്ചു കൊണ്ട് ഡോര്‍ ചെയര്‍മാന്‍ പി.കെ. രാജു പുല്ലുവേലില്‍ പറഞ്ഞു.

ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഇന്ത്യന്‍ വോളീബോള്‍ താരം എസ്.ഏ മധു ബാസ്‌ക്കറ്റ്‌ബോള്‍ താരം എഡ്രിക് പെരേരയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനം സാഹിത്യപ്രവര്‍ത്ത സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ നിര്‍വ്വഹിച്ചു.
വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നികിത കുമാര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോള്‍ എന്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, എം.കെ ഷിബു, ആര്‍. ശെല്‍വരാജ്, സാബു പി മണലൊടി,, ബെപ്പി ച്ചന്‍ തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ലൂക്ക്മാത്യു സ്വാഗതവും കെ.ആര്‍. സുശീലന്‍ നന്ദിയും പറഞ്ഞു.

 

 

 

 

കരിപ്പാടത്ത് സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *