ആധാരമെഴുത്തുകാരുടെ സംഘടനയായ ആധാരം എഴുത്ത് അസോസിയേഷന്റെ ജില്ലാ സമ്മേളനം നാളെ (ശനിയാഴ്ച) കാലത്ത് 10 മണിക്ക് കക്കോടിയില്‍ മല്ലിശ്ശേരി സുനില്‍ കുമാര്‍ നഗറില്‍(പ്രിന്‍സ് ഓഡിറ്റോറിയം) മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ മുഖ്യാഥിതിയാവും. സംസ്ഥാന പ്രസിഡണ്ട് കെ.ജി.ഇന്ദു കലാധരന്‍ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം കാലത്ത് 8.30ന് കക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഷീബ നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റ അധ്യക്ഷത വഹിക്കും.
2009 സെപ്തംബര്‍ മാസം ആധാരം എഴുത്തുകാരുടെ ഫീസ് പട്ടിക പുതുക്കി നിശ്ചയിച്ചതിന് ശേഷം നാളിതുവരെയായി ഒരു വര്‍ദ്ധനവും വരുത്തിയിട്ടില്ല. വര്‍ദ്ധിച്ചു വരുന്ന ജീവിത സാഹചര്യത്തില്‍ എഴുത്ത് ഫീസ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ക്ഷേമനിധിയിലേക്ക് എഴുത്തുകാര്‍ മാസംതോറും 200 രൂപ അടക്കുമ്പോള്‍ സര്‍ക്കാര്‍ വിഹിതമായി ഒരു രൂപ പോലും അടക്കുന്നില്ല. സര്‍ക്കാര്‍ ഭൂമിക്ക് ചുമത്തിയ ന്യായ വില അന്യായ വിലയായതിനാലാണ് സംസ്ഥാനത്ത് ഭൂമി രജിസ്േ്രടഷന്‍ കുറയുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന വരുമാന സ്രോതസ്സായ ഈ മേഖലയില്‍ രജിസ്േ്രടഷന്‍ വകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മനോജ് ചീക്കപ്പറ്റ(സ്വാഗത സംഘം ചെയര്‍മാന്‍), ജന.കണ്‍വീനര്‍ കെ.സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.രാജഗോപാല്‍, ജില്ലാ പ്രസിഡണ്ട് എം.കെ.അനില്‍കുമാര്‍, സെക്രട്ടറി കെ.പി.നസീര്‍ അഹമ്മദ്, ട്രഷറര്‍ വി.കെ.സുരേഷ്‌കുമാര്‍ പങ്കെടുത്തു.