ബഹ്റൈനിലെത്തിയ കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

ബഹ്റൈനിലെത്തിയ കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

മനാമ: ബഹ്റൈനില്‍ ജോലി അന്വേഷിച്ച് എത്തിയ കോഴിക്കോട് സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പില്‍ അസനാസ് വെള്ളമണ്ണിനെ (37) യാണ് ബഹ്റൈന്‍ ഗുദൈബിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

സന്ദര്‍ശക വിസയില്‍ ബഹ്‌റൈനില്‍ എത്തിയ അസനാസിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. വിവരമൊന്നും ലഭിക്കാതായതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ബന്ധുക്കളാണ് സഊദിയിലെ സുഹൃത്തുക്കള്‍ മുഖേന ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കാണാതായ വിവരം അറിയിച്ചത്. പ്രവാസി ലീഗല്‍ സെല്‍ പൊലിസ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബഹ്റൈനിലെത്തിയ കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *