വിജയം അകലെ…മയാമിക്ക് സമനില

വിജയം അകലെ…മയാമിക്ക് സമനില

ഇന്റര്‍ മയാമിയുടെ പ്രീസീസണിലെ അവസാന മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ന് അര്‍ജന്റീനന്‍ ക്ലബായ ന്യൂവെല്‍സിനെ നേരിട്ട ഇന്റര്‍ മയാമി 1-1 എന്ന സമനില വഴങ്ങി. എം എല്‍ എസ് സീസണ്‍ ആരംഭിക്കും മുമ്പ് ഉള്ള അവസാന സൗഹൃദ മത്സരമാണിത്. ലയണല്‍ മെസ്സി ഇന്ന് മയാമിയുടെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. മെസ്സി 60 മിനുട്ടുകളോളം കളിച്ചു. 64ആം മിനുട്ടിലാണ് മയാമി ലീഡ് എടുത്തത്.

ബോര്‍ഗെലിന്‍ ആണ് അവര്‍ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ആ ലീഡ് അധിക നേരം നീണ്ടു നിന്നില്ല.ഡിയസിലൂടെ 83ആം മിനുട്ടില്‍ ന്യൂവെല്‍സ് സമനില കണ്ടെത്തി. ഇനി ഇന്റര്‍ മയാമി ഫെബ്രുവരി 22ന് ലീഗിലെ ആദ്യ മത്സരത്തില്‍ റിയല്‍ സാള്‍ട്ട് ലേകിനെ നേരിടും. പ്രീസീസണില്‍ ആകെ ഒരു മത്സരം മാത്രമാണ് ഇന്റര്‍ മയാനി വിജയിച്ചത്.

വിജയം അകലെ…മയാമിക്ക് സമനില

 

Share

Leave a Reply

Your email address will not be published. Required fields are marked *