പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിക്ക് വീണ്ടും തിരിച്ചടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്. സഖ്യത്തിന് വേണ്ടി കഠിനമായി ശ്രമിച്ചു, പക്ഷേ മുന്നോട്ടുപോകാന്‍ സാധിച്ചില്ല, സീറ്റ് ധാരണ പരാജയപ്പെട്ടു അതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പോകുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മുന്‍ അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
ഓരോ പാര്‍ട്ടിക്കും അവരുടേതായ പരിമിതികളുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്, അത് തുടരും’ എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചത്.ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതലുള്ള ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നു ഫറൂഖ് അബ്ദുള്ള.
സഖ്യം വിടുന്ന നാലാമത്തെ പ്രധാന കക്ഷിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള എഎപിയുടെ തീരുമാനം. മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ എന്‍ഡിഎയിലേക്കുള്ള മാറ്റം, പിന്നാലെ, യുപിയിലെ ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷിയായിരുന്ന ആര്‍എല്‍ഡിയും എന്‍ഡിഎ ക്യാമ്പിലെത്തി, ഇപ്പോള്‍ ജമ്മു കശ്മീരും.