മനുഷ്യ മൂത്രവും മുതലാക്കാം;മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം, പാലക്കാട് ഐ.ഐ.ടി

മനുഷ്യ മൂത്രവും മുതലാക്കാം;മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം, പാലക്കാട് ഐ.ഐ.ടി

പാലക്കാട്: മനുഷ്യ മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ ഗംഗാധരന്‍, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാര്‍ഥി വി. സംഗീത, റിസര്‍ച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ വിജയം കണ്ടെത്തിയ ശേഷമാണ് സംഘം മനുഷ്യ മൂത്രമുപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുന്നത്. കണ്ടെത്തലുകള്‍ ‘സയന്‍സ് ഡയറക്ട്’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

20,000 രൂപയോളമാണ് ഈ പരീക്ഷണത്തിനുവേണ്ടി ചെലവാക്കിയത്.വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ഇന്‍വെന്റീവ് മേളയില്‍ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു.

മനുഷ്യ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍, സിനിമാതിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു.

 

 

 

മനുഷ്യ മൂത്രവും മുതലാക്കാം;മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം, പാലക്കാട് ഐ.ഐ.ടി

Share

Leave a Reply

Your email address will not be published. Required fields are marked *