കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം; നവജനശക്തി കോണ്‍ഗ്രസ്

കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം; നവജനശക്തി കോണ്‍ഗ്രസ്

മാനന്തവാടിയില്‍ കര്‍ഷകനെആന ചവിട്ടി കൊന്ന സംഭവം സര്‍ക്കാരിന്റെ പിടിപ്‌കേടാണെന്നും കോടികള്‍ ചിലവഴിച്ച് ക്യാമറകള്‍ സ്ഥാപിച്ചു എന്ന് അവകാശപ്പെടുമ്പോഴും വന്യജീവികള്‍ കാടിന് പുറത്ത് വ്യവഹരിക്കുന്നത് എങ്ങനെ എന്ന് വനം വകുപ്പ് വ്യക്തമാക്കണം എന്ന് നവജനശക്തി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ പരുക്കുപറ്റുന്നവര്‍ക്ക് ചികിത്സാ സഹായവും പുനരധിവാസത്തിനുള്ള പണവും സര്‍ക്കാര്‍ സമയബന്ധിതമായി നല്‍കുന്നില്ല. അറുപത്തി ഏഴായിരം അപേക്ഷകളാണ് വനംവകുപ്പില്‍ കെട്ടിക്കിടക്കുന്നത്. പലപ്പോഴും വനം ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.ജില്ലാ കണ്‍വീനര്‍ ബാബു മക്യാട് അദ്ധ്യക്ഷത വഹിച്ചു. അജയന്‍ മുള്ളന്‍ കൊല്ലി, സതീഷ് കുമാര്‍ മാനന്തവാടി, മത്തായി പനമരം, അഷറഫ് കുപ്പക്കൊല്ലി, അനീഷ് അമ്പുകുത്തി , ചന്ദ്രന്‍ ഒണ്ടയങ്ങാടി , ബാബു ചെറൂര്‍, പവിത്രന്‍ കുറുക്കന്‍ മൂല, അഖില്‍ പയ്യമ്പള്ളി, തോമസ്സ് ചോയ് മൂല , വര്‍ഗീസ് മണിയ കോട്, ഫ്രാന്‍സിസ് തിരുനെല്ലി തുടങ്ങിയവര്‍ സംസാരിച്ചു മാര്‍ച്ച് 10 ന് കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

 

 

 

 

കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം; നവജനശക്തി കോണ്‍ഗ്രസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *