വയനാട്: മാനന്തവാടിയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായി. കാട്ടാന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത് കാരണം മയക്ക് വെടി വെക്കാനായില്ല. ആനയെ പിടിക്കാന്‍ മണ്ണുണ്ടി ഭാഗത്തെത്തിയ ദൗത്യസംഘം അവിടെ നിന്നും മടങ്ങി.
ആന തുടര്‍ച്ചയായി സ്ഥലം മാറിക്കൊണ്ടിരിക്കുന്നത് ദൗത്യം വൈകാന്‍ കാരണമാകുന്നു. ആന ഏറെനേരം ഒരു സ്ഥലത്ത് നില്‍ക്കാത്തതും ദൗത്യത്തില്‍ പ്രതിസന്ധിയാകുന്നുണ്ട്. ആനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ആനയെ കര്‍ണ്ണാടക അതിര്‍ത്തി കടത്തിവിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നിലവില്‍ ആന മണ്ണുണ്ടി കേളനിക്ക് സമീപമാണ് ഉള്ളത്. രാത്രിയില്‍ കോളനി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.