കോഴിക്കോട് : യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള മഞ്ഞിനിക്കര തീര്‍ത്ഥയാത്രാസമൂഹത്തെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കോഴിക്കോട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ റവ. ഫാ. ഫിലിപ് ജോണിന്റെയും ഇടവക ഭാരവാഹികളുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
മുംബൈ ഭദ്രാസന സെക്രട്ടറി വിത്സന്‍ ഫിലിപ്പ് കോറെപ്പിസ്‌ക്കോപ്പ, ജനറല്‍ കണ്‍വീനര്‍ ജയ്‌മോന്റെയും നേതൃത്വത്തില്‍ റവ ഫാ. യല്‍ദോസ് ഇടപ്പാട്, റവ ഫാ. ഗീവര്‍ഗീസ് മാവിനാല്‍, റവ. ഫാ. സജി സാമുവേല്‍ കാരാവള്ളില്‍, റവ ഫാ ജയ്‌സണ്‍ കുറിയാക്കോസ്, കമാണ്ടര്‍ ഇ.വി. തോമസ് എന്നിവരുള്‍പ്പെടെ 200-ല്‍പരം വിശ്വാസികളാണ് മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ തിരു കബറിനെ ലക്ഷ്യമാക്കി തീര്‍ത്ഥയാത്ര നടത്തുന്നത്. ഭദ്രാസനമെത്രാപ്പോലീത്ത തോമസ് മോര്‍ അലക്‌സാന്ത്രയോസ് തിരുവല്ലയില്‍ നിന്നും പദയാത്രയായി തീര്‍ത്ഥയാത്രാ സംഘത്തില്‍ ചേര്‍ന്ന് സംഘത്തെ നയിക്കുന്നതാണ്.
കോഴിക്കോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി പിസി തോമസ്, എന്‍ കെ പൗലോസ്, സി യു ജോബ്, ടി ടി ഏലിയാസ്, സി കെ മോന്‍സി, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സിഇ ചാക്കുണ്ണി, ഖജാന്‍ജി സിസി മനോജ് എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. സ്വീകരണത്തിന് വില്‍സണ്‍ കോര്‍എപ്പിസ്‌കോപ്പ നന്ദി പറഞ്ഞു.