ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ റൂസയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍, ബാന്‍ക്വറ്റ് ഹാള്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളിനോട് അനുബന്ധമായി, ബോര്‍ഡ് റൂം കോളേജ് ചെയര്‍മാന്‍ ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ.ഷാജി. എന്‍.പി. സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. സച്ചിന്‍ പി. ജെയിംസ്,
റൂസ കോ ഓര്‍ഡിനേറ്റര്‍ ഡോ. സന്തോഷ്. എസ്, ആര്‍ക്കിടെക്ട് അശോക് പുതിയന്‍
ആശംസകള്‍ നേര്‍ന്നു. ആര്‍ക്കിടെക്ട്. അശോക് പുതിയന്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്‍ജിനീയര്‍ സച്ചിന്‍, അശ്വതി, പ്രൊഫസര്‍ പദവിയിലെത്തിയ ഡോ. ശ്രീജിത്. എം. നായരെയും ചടങ്ങില്‍ ആദരിച്ചു. ഡോ.സുരേഷ് പുത്തന്‍ പറമ്പില്‍ നന്ദി പറഞ്ഞു.

 

 

 

 

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍
ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *