ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കാമെന്ന് പരഹിസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ രൂക്ഷ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റില്‍ വിജയിക്കാനാകില്ലെന്ന വെല്ലുവിളി വന്നത് പശ്ചിമ ബംഗാളില്‍നിന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധം ഏറെക്കുറേ തകരാറായ നിലയിലാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മമതയുടെ വാക്കുകള്‍.
കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും നേടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇന്ത്യ മുന്നണി സഖ്യകക്ഷിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംശയം ഉന്നയിച്ചിരുന്നു. ഇതിനെ കൂട്ടുപിടിച്ചായിരുന്നു മോദിയുടെ പരിഹാസം.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടിയ കോണ്‍ഗ്രസിന് 2019-ല്‍ വെറും 44 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാന്‍
പ്രാര്‍ഥിക്കാം; പരിഹസിച്ച് പ്രധാനമന്ത്രി