ബജറ്റിലെ വിദേശസര്‍വകലാശാല; വകുപ്പ് മന്ത്രിക്ക് അതൃപ്തി

ബജറ്റിലെ വിദേശസര്‍വകലാശാല; വകുപ്പ് മന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ബജറ്റില്‍ വിദേശ സര്‍വകലാശാലകള്‍ ആകാമെന്ന പ്രഖാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി. സുപ്രധാന തീരുമാനങ്ങളില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന് അഭിപ്രായവ്യത്യാസമുള്ളത്.

വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് പുറമേ മേയ്, ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തുമെന്നും ബബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുമതല ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനാണെന്നാണ് ബജറ്റ് നിര്‍ദേശം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപനങ്ങളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റ് മാത്രമാണെന്നും അന്തിമതീരുമാനം പ്രഖ്യാപിക്കുകയല്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യസമന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം. സാധ്യതകള്‍ ആരായും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്നത്തെ ആഗോള അന്തരീക്ഷത്തില്‍ അത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. നയപരമായ കാര്യത്തെ സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ വിശദീകരണം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ബജറ്റിലെ വിദേശസര്‍വകലാശാല;
വകുപ്പ് മന്ത്രിക്ക് അതൃപ്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *