സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലായി വില. സവാളയ്ക്കും ചുവന്നുള്ളിക്കും വില കൂടിയെങ്കിലും വെളുത്തിള്ളിയുടെ നിരക്കാണ് ഏറ്റവും മുന്നില്‍. തമിഴ്‌നാട്ടിലും വെളുത്തുള്ളിക്ക് വില കൂടിതന്നെയാണ് നില്‍ക്കുന്നത്. തിരുപ്പൂരിലെ ചില്ലറ വിപണിയില്‍ ഇന്നലെ വളുത്തിള്ളിയുടെ മാര്‍ക്കറ്റ് വില കിലോയ്ക്ക് 550 രൂപയായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലമാണ് വില ഉയര്‍ന്നത്. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വര്‍ധനയ്ക്ക് കാരണമായെന്ന് വ്യാപാരികള്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം മഹാരാഷ്ട്രയില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഏകദേശം ഒരു മാസത്തോളമായി വെളുത്തുള്ളി വില ഉയരാന്‍ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോള്‍ 500രൂപയ്ക്ക്് മുകളില്‍ എത്തിയത്. വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍.