കോട്ടയം: ലൈഫ് ഭവന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ തലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും അതില്‍ അംഗീകൃത ദളിത് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും കേരള ദളിത് ഫെഡറേഷന് (ഡമോക്രാറ്റിക്) സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക സംസ്ഥാന തലത്തിലാണ്. സംസ്ഥാന തലത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹരായ പലരും അവഗണിക്കപ്പെടുകയാണ്. ജില്ലാതല സമിതികളില്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധനകള്‍ നടത്താനാവുമെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗം സംസ്ഥാന പ്രസിഡണ്ട് കെ.വി.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.രതീഷ്, ജന.സെക്രട്ടറി പി.ജി.പ്രകാശ്, വൈസ് പ്രസിഡണ്ട് പി.എം.തങ്കപ്പന്, സെക്രട്ടറിമാരായ എം.കണ്ണപ്പന്, കെ.പി.സുകു, ട്രഷറര്‍ ഡി.ബൈജു, മഹിളാ ഫെഡറേഷന് സംസ്ഥാന കണ്‍വീനര്‍ ഇ.പി.കാര്‍ത്ത്യായനി, ജില്ലാ പ്രസിഡണ്ടുമാരായ ദേവദാസ് കുതിരാടം, രാജു മാങ്ങാനം, ശബരീനാഥന്, ആന്റണി ആറ്റിങ്ങല്‍, ബിനു കോട്ടയം, ഒ.എ.ഷാജി, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.