ഡോ.വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഡോ.വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും, വീഴ്ച പറ്റിയ പൊലീസുകാരെ സംരക്ഷിക്കാന്‍ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കളായ കെ.ജി.മോഹന്‍ദാസും, ടി.വസന്തകുമാരിയുമാണ് ഹര്‍ജി നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍
അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് തള്ളി. ഈ ഘട്ടത്തില്‍ ജാമ്യമനുവദി്കകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

 

 

 

ഡോ.വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണമില്ല,
പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *