രാജ്യത്ത് ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു; മോദിക്കെതിരെ ഖര്‍ഗെ

രാജ്യത്ത് ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു; മോദിക്കെതിരെ ഖര്‍ഗെ

തൃശൂര്‍ : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തൃശൂരില്‍. ഫെഡറലിസത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതല്‍ ബാധിച്ചത്. യുവാക്കള്‍ തൊഴില്‍ രഹിതരായി. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഐക്യത്തോടെ മുന്നോട്ട് പോകണം. സ്വകാര്യ, പൊതു സഹകരണ മേഖലകള്‍ ഒന്നിച്ചു പ്രവൃത്തിക്കുന്ന സമ്പദ്ഘടനയാണ് നെഹ്റു വിഭാവനം ചെയ്തത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കി. പിന്നാക്ക, ദിലിത് വിഭാഗങ്ങള്‍ക്ക് തൊഴിലിലൂടെ മുന്നോട്ടുവരാനായി.എന്നാല്‍ മോദി സ്വകാര്യ മേഖലയെ പരിലാളിക്കുന്നു.മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടു കൊടുത്തു. പൊതുമേഖലയ്ക്ക് തളര്‍ച്ചയുണ്ടായാല്‍ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ മോദി പൊതുമേഖലയെ തകര്‍ക്കുകയും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും സ്വകാര്യ മുതലാളിമാരെ പരിലാളിക്കുന്നു.പണപ്പെരുപ്പം ദിനംപ്രതി വര്‍ധിക്കുന്നു. തൊഴിലില്ലായ്മ കൂടി കൂടുമ്പോള്‍ സാധാരണക്കാരുടെ ഭരണം മോദി ഭരണത്തില്‍ ദുരിതപൂര്‍ണമാകുന്നു.വിലക്കയറ്റം രൂക്ഷം.പാചക വാതക വില 400 രൂപയില്‍ നിന്ന് 1600 ആയി. മധ്യവര്‍ഗത്തെയും സാധാരണക്കാരെയും പണപ്പെരുപ്പം പ്രതിസന്ധിയിലാക്കി . കോര്‍പ്പറേറ്റുകള്‍ക്കും ധനികര്‍ക്കുമായി കോടാനുകോടി എഴുതിത്തളളുന്നു. സബ് സിഡി ധനികര്‍ക്ക് നല്‍കി. കോണ്‍ഗ്രസ് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. എല്ലാവരെയും ഉള്‍ക്കൊളളുന്ന നയമാകും കോണ്‍ഗ്രസിന്റെത്.
ബിജെപിയുടെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയണം. മതത്തിന്റെ പേരില്‍ വോട്ടു വാങ്ങാനെത്തുന്നവര്‍ സ്ത്രീ വിരുദ്ധരാണെന്ന് സഹോദരിമാര്‍ തിരിച്ചറിയണം. സ്ത്രീകള്‍ക്കും ന്യനപക്ഷങ്ങള്‍ക്കെതിരായ അക്രമം വര്‍ധിച്ചു.ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുന്നു എന്ന് കണക്കുകള്‍. അക്രമികളെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍. മണിപ്പൂരിലെ ബലാത്സംഗങ്ങളും അക്രമങ്ങളും രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടു.കഴിഞ്ഞ 9 മാസമായി നടക്കുന്ന അക്രമം തടയുന്നതില്‍ കേന്ദ്രം തയാറാവുന്നില്ല. എന്തു കൊണ്ട് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോയില്ല?കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പോയി. പ്രധാനമന്ത്രി രാജ്യത്തെല്ലായിടത്തും പോയി രാഷ്ട്രീയ യോഗങ്ങളില്‍ പോയി പ്രസംഗിക്കാന്‍ സമയമുണ്ട്. ലക്ഷദ്വീപില്‍ ടൂറു പോയി. മണിപ്പൂരില്‍ പോകാന്‍ സമയമില്ലെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.
കേരളത്തിലും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ അതിക്രമം വര്‍ധിക്കുന്നു. കലാലയങ്ങളില്‍ ഭരണകക്ഷിയുടെ വിദ്യാര്‍ഥിസംഘടനയില്‍ നിന്ന് അതിക്രമം വര്‍ധിക്കുന്നു.അതിക്രമങ്ങളെ തുറന്നു കാട്ടുക കോണ്‍ഗ്രസിന്റെ കടമയാണെന്നും ഖര്‍ഗെ ചൂണ്ടിക്കാട്ടി.

 

രാജ്യത്ത് ഓരോ മണിക്കൂറിലും 51 സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു; മോദിക്കെതിരെ ഖര്‍ഗെ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *