കോഴിക്കോട് : സഞ്ജീവ് ഭട്ടിന് മാത്രമല്ല, രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകള്‍ക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ശ്വേതാ ഭട്ട.് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡിഗ്‌നിറ്റി കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സഞ്ജീവ് ഭട്ടിനെ തടവിലാക്കിയത് കൊണ്ട് അദ്ദേഹം പറഞ്ഞ സത്യം ഇല്ലാതാകില്ല. ഭരണകൂടം ആവശ്യപ്പെടുന്നത് അവര്‍ക്ക് വിധേയപ്പെടാനാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ല എന്നതാണ് സഞ്ജീവ് ഭട്ട് പകര്‍ന്ന പാഠമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
സി.എ.എ യുമായി മുന്നോട്ട് പോയാല്‍ രാജ്യം രണ്ടാം പൗരത്വ സമരത്തിന് സാക്ഷ്യം വഹിക്കും എന്ന് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ആസിം ഖാന്‍. ഡിഗ്‌നിറ്റി കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേവലം വ്യക്തികളായി മാത്രമല്ല, സമുദായങ്ങളായി നിലനിന്ന് കൊണ്ട് തന്നെ ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുമടക്കം മുഴുവന്‍ സാമൂഹി വിഭാഗങ്ങള്‍ക്കും സാധ്യമാകുന്ന, സാമൂഹിക നീതിയിലധിഷ്ടിതമായ ഒരു സാഹോദര്യ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള വലിയ ചുവട് വെപ്പ് കൂടിയാണ് ഡിഗ്‌നിറ്റി കോണ്‍ഫറന്‍സ്.
പരിപാടിയുടെ വിവിധ സെക്ഷനുകളില്‍ ഉമര്‍ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ഫ്രറ്റേണിറ്റി ദേശിയ പ്രസിഡന്റ് ആസിം ഖാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്, സിനിമ സംവിധയകന്‍ അരുണ്‍ രാജ്, ലീലാ സന്തോഷ്, കണ്ണന്‍ സിദ്ധാര്‍ത്ഥ്, ഹര്‍ഷദ്,മുന്‍ ദേശിയ പ്രസിഡന്റുമാരായ അന്‍സാര്‍ അബൂബക്കര്‍, ഷംസീര്‍ ഇബ്‌റാഹീം, തിരക്കഥ കൃത്തും സംവിധയാകനും മുഹ്‌സിന്‍ പരാരി, ഡോ. സാദിഖ് പി.കെ, അലന്‍ ശുഹൈബ്, അരുണ്‍ രാജ്, സിദ്ധീഖ് കാപ്പന്‍,സംവിധായകന്‍ ഷമല്‍ സുലൈമാന്‍, വിമന്‍സ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി.എ, സ്റ്റുഡന്റ് ആക്റ്റിവിസ്റ്റ് വസീം ആര്‍.എസ്, നജ്ദ റൈഹാന്‍, പ്രഥമ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ഷാ , അഷ്‌റഫ് കെ.കെ, സ്റ്റുഡന്റ് ആക്റ്റിവിസ്റ്റും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുമായ റാനിയ സുലൈഖ, എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ തുടങ്ങിയ അതിഥികള്‍ സംവദിക്കും.