തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം കാരണമെന്ന്് പ്രാഥമിക റിപ്പോര്‍ട്ട്. ഹൃദയവും ശ്വാസകോശവും നിലച്ചത് മരണത്തിനിടയാക്കിയെന്ന് വെറ്ററിനറി ഫോറസ്റ്റ് ഓഫിസര്‍ .ആനയുടെ ദേഹത്തെ മുഴയില്‍ പഴുപ്പുണ്ടായി. ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കാലില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ദൗത്യത്തിനിടെയുള്ള സമര്‍ദവും മരണകാരണം. ഒരു മാസം പഴക്കമെന്ന് വെറ്ററിനറി ഡോക്ടര്‍. ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്